തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണം! കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും മഴ കനക്കുന്നു; ചെന്നൈ ഉള്‍പ്പെടെ 17 ജില്ലകള്‍ ഹൈ റിസ്ക് വിഭാഗത്തില്‍; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Spread the love

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും മഴ കനക്കുന്നു.

video
play-sharp-fill

ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ചെന്നൈ ഉള്‍പ്പെടെ 17 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വെള്ളക്കെട്ട്, ഗതാഗത തടസം തുടങ്ങിയവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവള്ളൂർ, കോയമ്പത്തൂർ, നീലഗിരി, തെങ്കാശി, ഡിണ്ടിഗല്‍, തൂത്തുക്കുടി, ശിവഗംഗൈ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, രാമനാഥപുരം, തിരുനെല്‍വേലി, തിരുപ്പൂർ, കന്യാകുമാരി, ചെന്നൈ നഗരങ്ങളാണ് ഹൈറിസ്ക് പട്ടികയിലുള്ളത്. മധുരയിലും വിരുദു നഗറിലും യെല്ലോ അലർട്ടാണ്.

തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും തെക്കൻ ആൻഡമാൻ കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റാണ് തമിഴ്‌നാട്ടില്‍ മഴ മുന്നറിയിപ്പിന് കാരണം. അടുത്ത അഞ്ചു ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് പ്രവചനം.

അതിനാല്‍ മഴ കൂടുതലുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നനഞ്ഞ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്നും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. അതേസമയം സ്കൂളുകള്‍ക്കോ ഓഫീസുകള്‍ക്കോ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.