video
play-sharp-fill

തമിഴ്‌നാട് സർക്കാരിന്റെ മദ്യവും വ്യാജ ചാരായവും കാറിൽ കറങ്ങി നടന്നു വിൽക്കും: ആയിരം രൂപയുടെ മദ്യം വിൽക്കുന്നത് നാലായിരം രൂപയ്ക്കു വരെ; ഒരു ലിറ്റർ വാറ്റ് ചാരായത്തിന് രണ്ടായിരം രൂപ; നീണ്ടൂർ സ്വദേശികളായ രണ്ടംഗ സംഘം പിടിയിൽ

തമിഴ്‌നാട് സർക്കാരിന്റെ മദ്യവും വ്യാജ ചാരായവും കാറിൽ കറങ്ങി നടന്നു വിൽക്കും: ആയിരം രൂപയുടെ മദ്യം വിൽക്കുന്നത് നാലായിരം രൂപയ്ക്കു വരെ; ഒരു ലിറ്റർ വാറ്റ് ചാരായത്തിന് രണ്ടായിരം രൂപ; നീണ്ടൂർ സ്വദേശികളായ രണ്ടംഗ സംഘം പിടിയിൽ

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: കാറിൽ കറങ്ങി നടന്ന് വ്യാചാരായവും തമിഴ്‌നാട് നിർമ്മിത വിദേശ മദ്യവും വിറ്റഴിച്ച കേസിൽ നീണ്ടൂർ സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് പിടികൂടി. നീണ്ടൂർ ഓണംതുരുത്ത് ആയിരവേലി മാമ്മൂട്ടിൽ വീട്ടിൽ സരുൺ സന്തോഷ് (23), നീണ്ടൂർ ഓണംതുരുത്ത് സിനി ഭവനിൽ ഷൈമോൻ (35) എന്നിവരെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നു പിടികൂടിയത്.

നീണ്ടൂർ, കൈപ്പുഴ, പ്രാവെട്ടം മേഖലകളിൽ രണ്ടാഴ്ചയിലേറെയായി വൻതോതിൽ വിദേശമദ്യം വിൽക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. മാഹിയിൽ നിന്നും വൻ തോതിൽ വിദേശമദ്യം എത്തിച്ചു വിൽപ്പന നടക്കുന്നതായും എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നു ദിവസങ്ങളായി പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ വൻ തോതിൽ വിദേശമദ്യവും ചാരായവും വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ടോടെ നീണ്ടൂരിനു സമീപത്തു മദ്യവുമായി എത്തിയ പ്രതിയെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ദിവാകരൻ, എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, കെ.എൻ സുരേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനിമാരായ നിധിൻ തോമസ്, സിജോ വർഗീസ്, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർമാരായ കെ.രാജീവ്, റെജി കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫിസർ നെജീബ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ അഞ്ജു പി.എസ് , ഡ്രൈവർ വിനോദ് എന്നിവർ ചേർന്നു പിടികൂടുകയായിരുന്നു.

വഴിയിലൂടെ കാറിൽ എത്തിയ സംഘത്തെ എക്‌സൈസ് സംഘം തടഞ്ഞു. എക്‌സൈസ് സംഘത്തെ കണ്ട് കാർ ഓടിച്ചു പോകാൻ ശ്രമിച്ച പ്രതികളെ സാഹസികമായി മറ്റൊരു വാഹനം കുറികെയിട്ടാണ് പിടികൂടിയത്. ഇവർ മദ്യം വിൽക്കാൻ ഉപയോഗിച്ചിരുന്ന കാറും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

തമിഴ്‌നാട്ടിൽ മാത്രം വിൽക്കാൻ സാധിക്കുന്ന മദ്യവും ചാരായവുമാണ് ഇവർ പ്രദേശത്ത് വിതരണം ചെയ്തിരുന്നത്. ആയിരം രൂപയിൽ താഴെ മാത്രം വില വരുന്ന മദ്യ ബ്രാൻഡുകൾ നാലായിരം രൂപയ്ക്കു വരെയാണ് ഇവർ വിറ്റിരുന്നത്. ഒരു ലിറ്റർ മാത്രമുള്ള വാറ്റ് ചാരായത്തിന് മൂവായിരം രൂപ വരെയും പ്രതികൾ ഈടാക്കിയിരുന്നു.

ഇവരിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ ആളുകളെ എക്‌സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്കു ചാരായം എത്തിച്ചു നൽകിയ വാഹനം എക്‌സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ചാരായം വാറ്റുന്ന സംഘത്തെ കണ്ടെത്തുന്നതായി എക്‌സൈസ് പരിശോധനയും ആരംഭിച്ചു. പ്രതികൾക്കെതിരെ കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കും.