
ചെന്നൈ: തെരുവില്‍ നിന്ന് കിട്ടിയ ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭാരണങ്ങള്‍ തിരികെയേല്‍പ്പിച്ച് ശുചീകരണ തൊഴിലാളി. ചെന്നൈ ടി നഗറിലെ മുപ്പത്തമ്മൻ കോവില്‍ സ്ട്രീറ്റില്‍ ശുചീകരണ ജോലി ചെയ്യുന്ന പത്മയാണ് 45 ലക്ഷം രൂപ വിലവരുന്ന സ്വർണാഭാരണങ്ങള്‍ തിരികെയേല്‍പ്പിച്ച് നാടിന് മാതൃകയായത്.
ശുചീകരണത്തിനിടെയാണ് വഴിയോരത്ത് നിന്ന് സ്വർണമടങ്ങിയ ബാഗ് പത്മയ്ക്ക് കിട്ടിയത്. പരിശോധിച്ചപ്പോഴാണ് ബാഗില്‍ സ്വർണാഭരണങ്ങള്‍ ആണെന്നറിയുന്നത്. പദ്മ ഉടൻ തന്നെ ബാഗ് പോണ്ടി ബസാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ നങ്ങനല്ലൂർ സ്വദേശിയായ രമേശിന്റേതാണ് ഈ സ്വർണമെന്ന് കണ്ടെത്തി. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് ഇയാള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. രേഖകള്‍ പരിശോധിച്ച പൊലിസ്, പത്മയുടെ സാന്നിധ്യത്തില്‍ തന്നെ സ്വർണാഭരണങ്ങള്‍ ഉടമയ്ക്ക് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്മയുടെ മാതൃകാപരമായ പെരുമാറ്റത്തെ പ്രകീര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവരെ അഭിനന്ദിക്കുകയും അഭിനന്ദന സൂചകമായി ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു.




