
ചെന്നൈ: നടന്‍ എന്നതിലുപരി ഇനി രാഷ്ട്രീയക്കാരന്‍ ആയിട്ടാണ് ഇളയദളപതി വിജയ് സജീവമാകാന്‍ പോകുന്നത്. അദ്ദേഹം നായകനാകുന്ന അവസാന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കാനാണ് താരം ഒരുങ്ങുന്നത്.
അടുത്തിടെ വിജയുടെ പാര്‍ട്ടിയുടെ ആദ്യ പൊതുസമ്മേളനവും വലിയ വിജയമായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അതില്‍ പങ്കെടുത്തത്. ഇതിനിടയില്‍ നടന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിജയും ഭാര്യ സംഗീതയും ദാമ്പത്യജീവിതം അവസാനിപ്പിച്ചെന്നും ഇക്കാര്യം പരസ്യമാക്കാത്തതാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടയില്‍ നടി തൃഷയുടെ പേര് ചേര്‍ത്ത് കഥകളും വന്നു. ഇപ്പോഴിതാ വിജയുടെയും സംഗീതയുടെയും ബന്ധത്തെ പറ്റിയുള്ള വിവരങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്. സംഗീതയെ വിവാഹം കഴിക്കാന്‍ വിജയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നും ചിലരുടെ നിര്‍ബന്ധപ്രകാരമാണ് ആ വിവാഹം നടന്നതൊന്നുമാണ് കഥകള്‍…

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടന്‍ വിജയും ഭാര്യ സംഗീതയും ആദ്യമായി കണ്ടതിനെപ്പറ്റിയും ഇരുവരും വിവാഹം കഴിച്ചതുമൊക്കെ മുന്‍പ് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ലണ്ടനിലെ ഒരു ബിസിനസുകാരന്റെ മകളാണ് സംഗീത. പൂവേ ഉനക്കാകെ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. വിജയുടെ വലിയ ആരാധികയായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണോ എന്ന സംശയം പലര്‍ക്കും ഉണ്ട്.
അതിനുശേഷം വര്‍ഷത്തിലൊരിക്കല്‍ ചെന്നൈയില്‍ എത്തുന്ന സംഗീത അപ്പോഴൊക്കെ വിജയിയുടെ വീട്ടില്‍ പോവുകയും അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്തു. 1997 ലാണ് വിജയുടെ വീട്ടിലെത്തിയ സംഗീത വിജയിയെ വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തുന്നത്. ഒടുവില്‍ വീട്ടുകാരുടെ ആഗ്രഹത്തിന് നടന്‍ സമ്മതം മൂളുകയും 1999 ല്‍ വിവാഹിതരാവുകയും ചെയ്തു. 25 വയസ്സുള്ളപ്പോഴായിരുന്നു വിജയുടെ വിവാഹം. ഈ ബന്ധത്തില്‍ ജയ്‌സണ്‍ സഞ്ജയ്, ദിവ്യ സാക്ഷ എന്നിങ്ങനെ രണ്ട് മക്കളും ജനിച്ചു.
വിജയ് സ്വയം തീരുമാനിച്ചല്ല വിവാഹിതനായത്. അദ്ദേഹത്തിന്റെ വീട്ടുകാരുടെ നിർബന്ധം കാരണമാണ് അതിന് സമ്മതിച്ചതെന്നും അക്കാലത്ത് വിജയ് ഒരു നടിയുമായി പ്രണയത്തിലായിരുന്നു എന്നും പറയപ്പെടുന്നു. സംഗീതയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചശേഷം നിശ്ചയവും വിവാഹവും തമ്മില്‍ ഏകദേശം എട്ടു മാസത്തെ ഇടവേള ഉണ്ടായിരുന്നു. ഈ സമയത്ത് ഇരുവരും പരസ്പരം കാണുകയും മനസ്സിലാക്കുകയും ചെയ്തതിന് ശേഷമാണ് കല്യാണം നടന്നത്.
വിവാഹശേഷം പിന്നീട് ഒരിക്കലും ഭാര്യയെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരികയോ അഭിമുഖങ്ങളില്‍ പങ്കെടുക്കുകയോ ഒന്നും വിജയ് ചെയ്തിട്ടില്ല. സംഗീത ഇപ്പോള്‍ നടന്റെ കൂടെ ഇല്ലെന്നാണ് വാര്‍ത്തകള്‍. ഇരുവരും വേര്‍പിരിഞ്ഞൊന്നും ശേഷം സംഗീത ലണ്ടനിലേക്ക് തിരികെ പോയെന്നും മക്കളും അവരുടെ കൂടെയാണെന്നും പറയപ്പെടുന്നു. രാഷ്ട്രീയത്തിനും തന്റെ നേട്ടങ്ങള്‍ക്കും വേണ്ടി അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ചതാണെന്നും പ്രചരണം ഉണ്ടായിരുന്നു.
നടന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനത്തില്‍ മാതാപിതാക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ പങ്കെടുത്തെങ്കിലും ഭാര്യ സംഗീതയും മക്കളും വിട്ടു നിന്നിരുന്നു. ഇതൊക്കെ താരങ്ങളുടെ വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി.
മാത്രമല്ല നടി തൃഷയുമായി 15 വര്‍ഷത്തിനുശേഷം ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മാത്രമല്ല നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ തൃഷയും വിജയും ഒരേ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ ഇരുവരും പ്രണയത്തില്‍ ആണെന്നും രഹസ്യമായി കൂടിച്ചേരലുകള്‍ നടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.