തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി ; വീരപ്പന്റെ മകൾ തമിഴ്‌നാട് യുവമോർച്ച വൈസ് പ്രസിഡന്റ് ; നടൻ ധനുഷിന്റെ അച്ഛൻ സംസ്ഥാന നിർവാഹക സമിതി ഓർഗനൈസർ

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി ; വീരപ്പന്റെ മകൾ തമിഴ്‌നാട് യുവമോർച്ച വൈസ് പ്രസിഡന്റ് ; നടൻ ധനുഷിന്റെ അച്ഛൻ സംസ്ഥാന നിർവാഹക സമിതി ഓർഗനൈസർ

സ്വന്തം ലേഖകൻ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി. അഴിച്ചുപണിയുടെ ഭാഗമായി വനംകൊളളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണിയെ യുവമോർച്ച തമിഴ്‌നാട് സംസ്ഥാനഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. ഇതിന് പുറമെ വൻ താരനിരയുടെ പിന്തുണയും ഇത്തവണ തമിഴ്‌നാട് ബി.ജെ.പി.യിൽ ഉണ്ട്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളർത്തുമകൾ ഗീത മധുമോഹൻ, സഹോദരന്റെ കൊച്ചുമകൻ ആർ. പ്രവീൺ എന്നിവരെ ബി.ജെ.പി. സംസ്ഥാന നിർവാഹക സമിതിയിലും നടൻ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ, നടന്മാരായ രാധാ രവി, വിജയകുമാർ എന്നിവരെ നിർവാഹക സമിതി ഓർഗനൈസർമാർ ആയും നിയമിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീത സംവിധായകൻ ദിന, സംവിധായകൻ പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടൻ ആർ.കെ. സുരേഷിനെ ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. നേരത്തേ നടിമാരായ നമിത, ഗൗതമി, കുട്ടിപത്മിനി തുടങ്ങിയവരെ നിർവാഹക സമിതി അംഗങ്ങളും നടനും നാടക പ്രവർത്തനുമായ എസ്.വി. ശേഖറിനെ ഖജാൻജിയുമായി നിയമിച്ചിരുന്നു. നടി ഗായത്രി രഘുറാമിന് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നൽകിയിരുന്നു.

അതേസമയം ധനുഷിന്റെ അച്ഛൻ കസ്തൂരിരാജയ്ക്ക് പദവി ലഭിച്ചതോടെ രജനീകാന്തും ബി.ജെ.പി.യോട് അടുക്കുന്നുവെന്ന നിലയിൽ സമൂുഹമാധ്യമങ്ങളിൽ വ്യാപക പ്രചരണവും ശക്തമാകുന്നുണ്ട്.

Tags :