തായ് വേരറുത്തു; തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു; അച്ഛനേക്കാള്‍ ഭൂരിപക്ഷത്തോടെ ചെപ്പോക്കില്‍ നിന്ന് ജയിച്ച് കയറിയ മകന്‍ ഉദയനിധി സ്റ്റാലില്‍ മന്ത്രിസഭയില്‍ ഇല്ല; മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരും; കമല്‍ഹാസനും ചടങ്ങിനെത്തി
സ്വന്തം ലേഖകന്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ 19 പേര്‍ മന്ത്രിയായി മുന്‍ പരിചയമുള്ളവരാണ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെന്നൈയിലെ രാജ്ഭവനില്‍ ലളിതമായാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാലിന്റെ മകനും ആദ്യമായി എംഎല്‍എയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരന്‍ എം.കെ. അഴഗിരിയുടെ മകന്‍ ദയാനിധിയും മകള്‍ കയല്‍വിഴിയും പങ്കെടുത്തു. അച്ഛനേക്കാള്‍ ഭൂരിപക്ഷത്തോടെ ചെപ്പോക്കില്‍ നിന്ന് ജയിച്ച് കേറിയ മകന്‍ ഉദയനിധി സ്റ്റാലില്‍ മന്ത്രിസഭയില്‍ ഇല്ല
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാഡിഎംകെയെ തറപറ്റിച്ച് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോള്‍ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി.
മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി നേരത്തേ പ്രവര്‍ത്തിച്ച സ്റ്റാലിനു മുഖ്യമന്ത്രിക്കസേരയില്‍ ഇത് ആദ്യ അവസരമാണ്. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
സഖ്യകക്ഷി നേതാക്കളായ തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗിരി, എംഡിഎംകെ മേധാവി വൈകോ, വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവലവന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരാശന്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം മുന്‍ സ്പീക്കര്‍ പി.ധനപാല്‍ എന്നിവര്‍ എഐഎഡിഎംകെയ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു. പിഎംകെ പ്രതിനിധിയായി അധ്യക്ഷന്‍ ജി.കെ. മണിയും പങ്കെടുത്തിരുന്നു. ബിജെപിക്കായി എല്‍. ഗണേശന്‍ എംപിയും നടനും എംഎന്‍എം അധ്യക്ഷനുമായ കമല്‍ ഹാസനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സന്നിഹിതരായിരുന്നു.