play-sharp-fill
കൊറോണ വൈറസ്: തമിഴ്‌നാട്ടിൽ വ്യാജ ചികിത്സ നടത്തിയ ഡോക്ടർ പിടിയിൽ

കൊറോണ വൈറസ്: തമിഴ്‌നാട്ടിൽ വ്യാജ ചികിത്സ നടത്തിയ ഡോക്ടർ പിടിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: കൊറോണ വൈറസിനെതിരെ വാക്‌സിൻ എന്നപേരിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. റാണിപ്പേട്ട് ജില്ലയിലെ അമ്മൂരിൽ ക്ലിനിക്ക് നടത്തിയിരുന്ന ആർ. മാധവൻ (33) ആണ് അറസ്റ്റിലായത്.

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. റാണിപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പ്ലസ്ടു യോഗ്യത മാത്രമുള്ള ഇയാൾ നാലു വർഷമായി ഇവിടെ ക്ലിനിക് നടത്തിവരികയായിരുന്നു. കൊറോണയ്ക്കുള്ള വാക്‌സിൻ തന്റെ പക്കലുണ്ടെന്ന് ഇയാൾ ക്ലിനിക്കിൽ എത്തിയവരെ വിശ്വസിപ്പിച്ചിരുന്നു. ഈ വിവരം പരന്നതോടെ നിരവധി പേർ ഇവിടേക്ക് ചികിത്സ തേടിയെത്തി.

 

കൊറോണ രോഗലക്ഷണങ്ങളായ പനി, ജലദോഷം, ചുമ എന്നിവയ്‌ക്കെല്ലാം ഇയാൾ മരുന്ന് നൽകിയിരുന്നു. കൊറോണ ചികിത്സ നടക്കുന്നു എന്ന വിവരം ലഭിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലിനിക്കിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇയാൾ ക്ലിനിക്കിൽ ഉപയോഗിച്ചിരുന്ന മരുന്നുകൾ, സൂചികൾ, സിറിഞ്ചുകൾ തുടങ്ങിയവ അധികൃതർ പിടിച്ചെടുത്തു.