video
play-sharp-fill
പ്രക്ഷേകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഇളയ മകന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങിയ അച്ഛൻ ; ഒടുവിൽ മകന്റെ അടുത്തേക്ക് വിവേകും യാത്രയായി : ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

പ്രക്ഷേകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഇളയ മകന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങിയ അച്ഛൻ ; ഒടുവിൽ മകന്റെ അടുത്തേക്ക് വിവേകും യാത്രയായി : ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

സ്വന്തം ലേഖകൻ

ചെന്നൈ : സിനിമാ പ്രക്ഷേകരെ ഏറെ ഞെട്ടിച്ച  വാർത്തയായിരുന്നു തമിഴ് സിനിമാ താരം വിവേകിന്റെ മരണവാർത്ത.

സിനിമാ സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടൻ വിവേകിന്റെ മനസിൽ വലിയൊരു വിങ്ങലുണ്ടായിരുന്നു. ഇളയെ മകനെ നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് വർഷങ്ങൾക്ക് മുൻപാണ് 13 വയസ് മാത്രം പ്രായമുള്ള മകൻ പ്രസന്നകുമാർ മരണത്തിന് കീഴടങ്ങിയത് 2015 ഒക്ടോബർ 29 നാണ്. മകനെ അത്രത്തോളം സ്‌നേഹിച്ചിരുന്ന വാത്സല്യ നിധിയായ പിതാവും കൂടിയായ വിവേകിന്റെ ഹൃദയം അന്ന് നുറുങ്ങിയിരുന്നു.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായാണ് പ്രസന്നകുമാർ മരിച്ചത്. എസ്ആർഎം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധിച്ച് 40 ദിവസത്തോളം പ്രസന്നകുമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.

പനി തലച്ചോറിനെ കൂടി ബാധിച്ചതോടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏറെ ദിവസം ജീവൻ നിലനിർത്തിയത്.

ഒടുവിൽ തന്റെ മകന്റെ അടുത്തേക്ക് വിവേകും യാത്രയായി. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വീട്ടിൽവച്ച് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഭാര്യയും മക്കളും ചേർന്നാണ് വിവേകിനെ ആശുപത്രിയിൽ എത്തിച്ചത്.വിവേകിന്റെയും ഭാര്യ അരുൾസെൽവിയുടെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു പ്രസന്നകുമാർ. അമൃത നന്ദിനി, തേജസ്വിനി എന്നിവരാണ് വിവേകിന്റെ മറ്റ് രണ്ട് മക്കൾ.

സാമി, ശിവാജി, അന്യൻ തുടങ്ങി 200ലേറെ സിനിമകളിൽ വിവേക് അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.