ഹരിവരസാനം കേൾക്കുമ്പോൾ ദർശനം നടത്താൻ സാധിച്ചത് സൗഭാ​ഗ്യം ; കന്നി അയ്യപ്പനായി മലചവിട്ടി കാർത്തി ഒപ്പം പതിവ് തെറ്റിക്കാതെ രവി മോഹനും

Spread the love

പത്തനംതിട്ട: ശബരിമല ദർശനം നടത്തി തമിഴ് നടന്മാരായ കാർത്തിയും രവി മോഹനും. കഴിഞ്ഞ ദിവസം ഹരിവരാസനം പാടുന്ന സമയത്താണ് ഇരുവരും സന്നിധാനത്തെത്തിയത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇരുവരും ശബരിമലയിലേക്ക് യാത്ര തുടങ്ങിയത്.

video
play-sharp-fill

കന്നി അയ്യപ്പനായാണ് കാർത്തി മലചവിട്ടിയത്. പത്ത് തവണയിലധികം ശബരിമലയിൽ വന്നിട്ടുണ്ടെന്നും ഓരോ തവണ എത്തുമ്പോഴും പുതിയ അനുഭവമാണ് ഉണ്ടാകുന്നതെന്നും രവി മോഹൻ പറഞ്ഞു.

“2015-മുതൽ എല്ലാ വർഷവും ദർശനം നടത്താറുണ്ട്. മകരസംക്രാന്തിക്ക് എത്തി മകരവിളക്ക് ദർശിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. എല്ലാ വർഷവും വരണമെന്ന് ആ​ഗ്രഹ​മുണ്ട്. അയ്യപ്പസ്വാമി എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. എനിക്ക് സാധിക്കുന്ന എനിക്ക് സാധിക്കുന്ന കാലത്തോളം എല്ലാ വർഷവും ഉറപ്പായും ശബരിമലയിൽ എത്തുമെന്നും” രവി മോഹൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിവരസാനം കേൾക്കുമ്പോൾ ദർശനം നടത്താൻ സാധിച്ചത് സൗഭാ​ഗ്യമാണെന്ന് കാർത്തി പ്രതികരിച്ചു. എല്ലാ വർഷവും വരണമെന്ന് തോന്നുന്നു. ഒരുപാട് സന്തോഷമുണ്ട്. ഇനി മകരജ്യോതി കാണാൻ വരണമെന്നാണ് ആ​ഗ്രഹമെന്നും കാർത്തി പറഞ്ഞു.