
തമിഴ് യുവനടിയുടെ ആത്മഹത്യ; കാരണം എക്‌സ് വീഡിയോസ്
സ്വന്തം ലേഖകൻ
തമിഴ് യുവനടി റിയാമികയുടെ ആത്മഹത്യക്ക് പിന്നിൽ എക്‌സ് വീഡിയോസെന്ന് റിപ്പോർട്ട്. റിയാമികയെ നായികയായി സജോ സുന്ദർ സംവിധാനം ചെയ്ത എക്‌സ് വിഡിയോസ് എന്ന സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതിൽ നടി അതീവ ദുഖിതയായിരുന്നുവെന്ന് വെളിപ്പെടുത്തിയതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. പോൺ സിനിമകളുമായി ബന്ധമുള്ള കഥപറയുന്ന എക്‌സ് വീഡിയോസിലെ കഥാ പാത്രത്തിന്റെ പേരിൽ നടി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു നടിയെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിനിമയുടെ സംവിധായകൻ സജോ സുന്ദർ പ്രതികരിച്ചു. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക സന്തോഷവതിയായിരുന്നെന്നും പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ നടി സജീവമായിരുന്നെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണന്നും ഇക്കാര്യം അറിയിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ സജോ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഫോൺ കോളുകളോട് പ്രതികരിക്കാതിരുന്ന റിയാമികയെ ബുധനാഴ്ച പകൽ സഹോദരന്റെ ഫ്‌ളാറ്റിലായിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ ദിനേശുമായുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക ആത്മഹത്യ ചെയ്തതെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ ഭാഗമായി ദിനേശിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നതായി റിയാമികയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.