ഇത്രയേറെ ആരോഗ്യഗുണങ്ങളോ!? പുളിയിലയെ അത്ര നിസ്സാരമായി കാണേണ്ട: പറഞ്ഞാലും തീരാത്ത ഗുണങ്ങൾ

Spread the love

നിരവധി ആരോഗ്യ ഗുണങ്ങൾ പുളിയിലയിൽ ഉണ്ടെന്നുള്ള കാര്യം എത്ര പേർക്ക് അറിയാം?

ആൻ്റി-ഇൻഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നീ ഗുണങ്ങൾ പുളിയിലയിൽ അടങ്ങിയിട്ടുണ്ട്. പുളിയില ഇട്ട് തിളപ്പിക്കുന്ന വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി വർധിക്കാനും, ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും സഹായമാകുന്നുണ്ട്.

ഇവയെ കൂടാതെ, പ്രമേഹം, ആർത്തവ സംബന്ധമായ വേദന, സന്ധി വേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരമായി ഉപയോഗിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • വിറ്റാമിൻ സി ധാരാളമായി പുളിയിലയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
  • മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും പുളിയില ആശ്വാസം നൽകുന്നു. ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവ് പുളിയിലയിൽഉള്ളതിനാൽ,ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • വൈറ്റമിൻ സി ധാരാളമായി പുളിയിലയിൽ അടങ്ങിയിട്ടുള്ളതിനാൽ മോണരോഗങ്ങൾക്കും പല്ലുവേദനയ്ക്കും ഇത് സഹായകമാണ്.
  • മുറിവുകൾ ഉണക്കുന്നതിനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും, രക്തത്തിലെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു.
  • പുളിയിലുള്ള ആന്റിഓക്സിഡൻറുകൾ ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും പുളിയില സഹായിക്കുന്നു.കൂടാതെ പുളിയിലയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് കരളിലെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.