
സ്വന്തം ലേഖകൻ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.
വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 60,000 ലും തുടര്‍ന്ന് 50,000 ലുമെത്തി. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് സര്‍വേയര്‍ രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.