
സ്വന്തം ലേഖകൻ
കോട്ടയം : താലൂക്ക് മഹല്ല് മുസ്ലിം കോർഡിനേഷൻ സംഘടിപ്പിച്ച ആയിരങ്ങൾ പങ്കെടുത്ത പാലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ ഇസ്രായേൽ ഭീകരതക്കെതിരെയും വംശഹത്യയ്ക്കെതിരെയും പ്രതിഷേധക്കടലിരമ്പി.
ഇന്ത്യയ്ക്ക് ഫലസ്തീനുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും രാഷ്ട്രപിതാവ് ഗാന്ധിജി തന്നെ ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയതാന്നെന്നും ഫലസ്തീനിനെ വിഭജിക്കാനുള്ള തീരുമാനത്തിന് ഗാന്ധിജിയും ഇന്ത്യന്‍ ജനതയും എതിരായിരുവെന്നും, പിഞ്ചു കുട്ടികളുടെയും നിരപരാധികളുടെയും മേൽ ആക്രമണം തുടരുന്ന ഇസ്രായേലിനെ ചങ്ങലക്കിടുവാൻ മനസ്സാക്ഷിയുള്ള സമൂഹം തയ്യാറാവണമെന്നും മുസ്ലിംകളുടെ വിശാസത്തില്‍ പ്രമുഖ സ്ഥാനമുള്ള മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കണമെന്നും
ഐക്യദാർഢ്യ സംഗമം സദസാവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിക്രമങ്ങൾ കാണുമ്പോൾ എതിർക്കുന്നതിനു പകരം അതിന് അനുകൂലിക്കുകയും ആയുധം കൊണ്ടും ആശയങ്ങൾ കൊണ്ടും പിൻബലം നൽകുകയും ചെയ്യുന്നത് ഏറ്റവും വലിയ ഭീകരതയാണെന്നും. അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെയും സർവമനുഷിക മൂല്യങ്ങളെയും കാറ്റില്‍ പറത്തി സയണിസ്റ്റ് ഭീകരത സംഹാരതാണ്ഡവമാടുമ്പോൾ ലോക രാഷ്ട്രങ്ങൾ മൗനം പാലിക്കുന്നത് അപലപനീയമാണെന്നും സംഗമ സദസ്സ് വിലയിരുത്തി.
ഉസ്താദ് മഅ്മൂൻ ഹുദവി , എൻ. കെ ഷെഫീഖ് ഫാളിൽ മന്നാനി,മുഹമ്മദ് നിഷാദ് മൗലവി, അഷ്റഫ് മൗലവി അബ്റാറി , മുഹമ്മദ് ഷാഫി മൗലവി,സാദിഖ് മൗലവി ഖാസിമി തുടങ്ങിയവർ ഐക്യദാർ പ്രഭാഷണങ്ങൾ നടത്തി. ത്വാഹാ മൗലവി അൽ ഹസ്സനി, മുഹമ്മദ് സാലി, അജാസ് തച്ചാട്ട്, എം.ബി അമീൻഷാ, ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.



