ആരെയും അമ്പരപ്പിക്കുന്ന ലോകമഹാത്ഭുതം; ഇന്നാണ് താജ്മഹൽ പണിയുന്നതെങ്കിൽ എത്ര ചിലവാകും: വില നിങ്ങളെ അത്ഭുതപ്പെടുത്തും 

Spread the love

നാല് നൂറ്റാണ്ടുകള്‍ക്ക് മുൻപ് മുഗള്‍ സാമ്രാജ്യത്തിന്റെ അധിപൻ ഷാജഹാൻ ചക്രവർത്തി ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് താജ്‌ മഹല്‍ നിർമ്മിച്ചത്. ആധുനിക കാലത്തെ ലോകമഹാത്ഭുതങ്ങളില്‍ ഒന്നായാണ് ഈ കെട്ടിടം അറിയപ്പെടുന്നത്.

video
play-sharp-fill

അതിമനോഹരമായ വെളുത്ത മാര്‍ബിള്‍, വിശദമായ കൊത്തുപണികള്‍, ശ്രദ്ധേയമായ സമമിതി എന്നിവയാല്‍ പ്രശസ്തമാണ് താജ്മഹല്‍. രേഖകള്‍ പ്രകാരം, ഈ ഘടന പൂര്‍ത്തിയാക്കാന്‍ ഏകദേശം 22-25 വര്‍ഷമെടുത്തു. 1632 ഓടെയാണ് നിര്‍മ്മാണം ആരംഭിച്ചത്. അതിശയിപ്പിക്കുന്ന മൊസൈക് വര്‍ക്ക്, ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യ, മുഗള്‍ ഘടകങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയാല്‍ ഇത് എല്ലാവിധത്തിലും ഗംഭീരമാണ്. ലാപിസ് ലാസുലി, കോര്‍ണേലിയന്‍, ഗോമേദകം, സ്വര്‍ണ്ണം, മാര്‍ബിള്‍ തുടങ്ങിയ വിലയേറിയ കല്ലുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് കൊണ്ടുവന്നത്.

പൂര്‍ണ്ണമായ പ്രോജക്റ്റ് കമ്മീഷന്‍ ചെയ്യുന്നതിന് എത്ര വലിയ തുക ചെലവഴിച്ചുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17-ാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും സമ്ബന്നൻ

 

ലോകത്തില്‍ ഏറ്റവും സമ്ബന്നനായിരുന്ന ഭരണാധികാരിയായിരുന്നു അന്ന് ഷാജഹാൻ. 20.75 മില്യണ്‍ സ്റ്റെർലിഗ്‌ ആണ് ( 2,43,67,24,375 ഇന്ത്യൻ രൂപ) അദ്ദേഹത്തിന്റെ കണക്കാക്കപ്പെടുന്ന ആസ്‌തി. ലോക‌ ജിഡിപിയുടെ 25 ശതമാനം അദ്ദേഹത്തിന്റെ പക്കലായിരുന്നു. അതിനാല്‍ അ‌ന്ന്‌ ഏറെ ധനം ചെലവഴിച്ച്‌ വെണ്ണക്കല്ലില്‍ തീർത്ത താജ് മഹല്‍ ഇന്നും ഏവർക്കും അത്ഭുതമുണ്ടാക്കുന്ന ഒരു സ്‌മാരകമായി നിലനില്‍ക്കുന്നു. ഒരു വർഷത്തില്‍ അഞ്ച് മില്യണോളം ആളുകള്‍ താജ് മഹല്‍ സന്ദർശിക്കാനെത്തുന്നു എന്നാണ് കണക്ക്.

 

മുഗള്‍ ചിത്രകല, ശില്‍പകല എന്നിവയുടെ സമ്മേളനമാണ് താജ് മഹലിലുള്ളത്. കൊട്ടാരങ്ങളുടെ കിരീടം എന്നാണ് താജ് മഹലിന്റെ അർത്ഥം. 20,000 മുതല്‍ 22,000 വരെ തൊഴിലാളികളാണ് രാപകല്‍ താജ്‌മഹല്‍ നിർമ്മാണത്തിന് ഉണ്ടായിരുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങളെയും ഇതിന്റെ നി‌ർമ്മാണ സഹായത്തിന് ഉപയോഗിച്ചു. പ്രധാനമായും ആനകളെയാണ് ഉപയോഗിച്ചത്.

ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് താജ്‌മഹല്‍ നിർമ്മാണത്തിന് വേണ്ട വസ്‌തുക്കള്‍ വരുത്തിയത്. ഇവ നിർമ്മാണ സ്ഥലത്തെത്തിക്കാൻ ആയിരത്തിലധികം ആനകളെ ഉപയോഗിച്ചു. കാളകളെയും കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. കഠിനമായ ഭാരമുള്ള കല്ലുകളും മാർബിളും ഉയരങ്ങളില്‍ എത്തിക്കാൻ മുപ്പതോളം കാളകളെ പൂട്ടിയ വാഹനങ്ങള്‍ ഉപയോഗിച്ചു. നിർമ്മാണ ആവശ്യത്തിനുള്ള ജലം യമുനാ നദിയില്‍ നിന്നും കൊണ്ടുവരാനും കാളവണ്ടികളാണ് ഉപയോഗിച്ചത്.

വിലയേറിയ കല്ലുകള്‍, സ്വർണങ്ങള്‍, വെണ്ണക്കല്ല്, മാർബിള്‍ എന്നിവ വിദേശത്തുനിന്നടക്കം കൊണ്ടുവന്നാണ് നിർമ്മാണം നടത്തിയത്. അതിനാല്‍ തന്നെ വലിയ ചെലവാണ് അക്കാലത്ത് താജ്‌ മഹല്‍ നിർമ്മാണത്തിന് വേണ്ടിവന്നത്. വിദഗ്ദ്ധരായ വലിയൊരു തൊഴില്‍നിരയെ തന്നെ താജ്‌ മഹല്‍ നിർമ്മാണത്തിന് ഷാജഹാൻ നിയോഗിച്ചു. കരകൗശല വിദഗ്ദ്ധർ, ശില്‍പ്പികള്‍, കാലിഗ്രാഫികാരന്മാർ, കല്‍പ്പണിക്കാർ എന്നിങ്ങനെ നീളുന്നു അവർ.

അന്ന് ലോകത്ത് പ്രബലരായിരുന്ന പേർഷ്യക്കാർ, ഓട്ടോമാൻ സാമ്രാജ്യത്തിലെ പണിക്കാർ, ഒപ്പം ദക്ഷിണേന്ത്യയില്‍ നിന്നടക്കം പണിക്കാരെ വരുത്തിയാണ് താജ് മഹല്‍ നിർമ്മാണം നടത്തിയത്. മുഗള്‍ വാസ്‌തുവിദഗ്ദ്ധനായ ഉസ്‌താദ് അഹമ്മദ് ലഹോരി എന്ന ശില്‍പിയാണ് കെട്ടിടത്തിന്റെ പ്രധാന ശില്‍പി. 1632 മുതല്‍ 1654 വരെയുള്ള കാലത്താണ് താജ്‌മഹല്‍ നി‌ർമ്മിച്ചത്. അന്ന് 32 മില്യണ്‍ രൂപ അഥവാ 3.2 കോടി രൂപ മുടക്കിയാണ് ഈ ലോകമഹാത്ഭുതം സ്ഥാപിച്ചത്. 70 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ വരെ ചെലവാക്കി എന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.

ഇന്ത്യൻ ചരിത്രകാരനായ ജാതുനാഥ് സർക്കാർ അദ്ദേഹത്തിന്റെ പുസ്‌തകമായ ‘സ്റ്റഡീസ് ഇൻ മുഗള്‍ ഇന്ത്യ’ യില്‍ കണക്കുകൂട്ടുന്നതനുസരിച്ച്‌ അന്ന് 42 മില്യണ്‍ പണം താജ്‌ മഹല്‍ നിർമ്മാണത്തിന് ചെലവായി. രാജസ്ഥാനില്‍ നിന്നുള്ള മക്രാനാ മാർബിളാണ് താജ് മഹലിന്റെ പ്രധാന നിർമ്മാണ സാമഗ്രി. ഏഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള രത്നകല്ലുകളും വരുത്തി. ഇവയെല്ലാം വരുത്തുന്നതിന് തന്നെ ഇന്ന് കോടികള്‍ പ്രതിഫലം നല്‍കേണ്ടി വരും.

ഇന്ന് ഈ അപൂർവ നിർമ്മിതിക്കായി 400 മുതല്‍ 650 മില്യണ്‍ ഡോളർ ചെലവ് വരുമെന്ന് ലോകമാകെയുള്ള വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇത് 3000 മുതല്‍ 7000 കോടി വരെ രൂപയാണ്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ സ്‌മാരകത്തിന് ഒരു വിലയിടുക സാദ്ധ്യമല്ലെങ്കിലും എബിപി ലൈവ് ഹിന്ദി നടത്തിയ പഠനത്തില്‍ ഏകദേശം 7500 കോടി രൂപ നിർമ്മാണ ചെലവ് ഇന്നായിരുന്നുവെങ്കില്‍ ഈ ലോകമഹാത്ഭുതത്തിന് വേണ്ടിവന്നേനെ.

നാല് നൂറ്റാണ്ടുമുൻപ് ഇന്ത്യ സാമ്ബത്തികമായി എത്ര ശക്തമായിരുന്നു എന്നും ശില്‍പ,വാസ്‌തു കലകളില്‍ എത്രത്തോളം അത്ഭുതകരമായ കഴിവുള്ളവരായിരുന്നു ഇവിടെയുള്ളവർ എന്നും ലോകത്തിന് ഇന്നും തെളിയിച്ചുകൊടുക്കുന്ന നിർമ്മിതി തന്നെയാണ് താജ്‌ മഹല്‍.