ചുമട്ടുജോലി വാങ്ങി നൽകാത്തതിലുള്ള വിരോധം; പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടയം തലയോലപ്പറമ്പ് പോലീസ്

Spread the love

തലയോലപ്പറമ്പ്: പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. വടയാർ ചാക്കാല കോളനി ഭാഗത്ത് മഞ്ഞ കണ്ടത്തിൽ വീട്ടിൽ ബഷീർ മകൻ അൻസാരി (37 വയസ്സ് ) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

പ്രതിയുടെ പിതാവായ ബഷീർ വിരമിച്ച ഒഴിവിൽ മാർക്കറ്റിൽ ചുമട്ടുജോലി വാങ്ങി നൽകാത്തതിൽ ഉള്ള വിരോധം മൂലം പ്രതി അൻസാരി പിതാവിനെ ചീത്ത വിളിക്കുകയും കൈ ഉപയോഗിച്ച് മർദ്ദിക്കുകയും അവിടെയുണ്ടായിരുന്ന ഒരു ഫ്ലാസ്ക് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ തലയോലപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group