വോട്ട് ചെയ്യാൻ എത്തിയവരെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തി ; രണ്ട് പേർക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ കോഴിക്കോട്:വോട്ട് ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി. കൊടിയത്തൂരിലാണ് സംഭവം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156-ാം ബൂത്തിലാണ് സംഭവം. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം സ്ഥിരമാണ്. പരാതി പറഞ്ഞിട്ടും അധികൃതർ ആവശ്യമായ നടപടി എടുക്കാത്തതാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ദയനീയ സംഭവത്തിന് വഴിവച്ചത്.