video
play-sharp-fill

ചങ്ങനാശ്ശേരിയില്‍ എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്; പക്ഷികളെ വെടിവയ്ക്കാന്‍ വന്നതാണെന്ന് പ്രതികള്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സ്വന്തം ലേഖകന്‍ ചങ്ങനാശേരി: എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കൂട്ടുകാര്‍ക്കൊപ്പം കളി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴാണ് പൊട്ടശേരി സ്വദേശിയായ കുട്ടിക്ക് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം സന്തോഷ് നഗര്‍ പാറയില്‍ അജേഷ് (26), തൃക്കൊടിത്താനം പൊട്ടശേരി തൈപ്പറമ്പില്‍ അന്‍സില്‍ (19) എന്നിവരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച തൃക്കൊടിത്താനം കടുത്താല്‍ പറമ്പ് ഭാഗത്തായിരുന്നു സംഭവം. ഇടതു തോളിന് താഴെ നെഞ്ചിന്റെ വശത്ത് എയര്‍ഗണ്ണിലെ തിര തുളഞ്ഞു കയറി. വിദ്യാര്‍ഥി തന്നെയാണ് പെല്ലറ്റ് എടുത്തു കളഞ്ഞത്. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ […]

നടി അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം; ഗേറ്റ് പൊളിച്ച്, വീടിനുള്ളിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച അക്രമി മലപ്പുറത്തുകാരന്‍ ഫസിലുള്‍ അക്ബര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചലച്ചിത്ര താരം അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം സ്വദേശിയായ ഫസിലുള്‍ അക്ബറാണ് അക്രമണശ്രമം നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഗേറ്റ് പൊളിക്കുന്ന ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ഫസിലുളിനെയാണ്. വീട്ടിലേക്ക് ചാടിക്കയറാനും ഇയാള്‍ ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ വട്ടിയൂര്‍ക്കാവ് പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബിടെക് പൂര്‍ത്തിയാക്കാത്ത യുവാവ് നാട്ടിലും സ്ഥിരം പ്രശനക്കാരനാണെന്ന് […]

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ ; രണ്ട് പേർ നിരീക്ഷണത്തിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളും

സ്വന്തം ലേഖകൻ കൊച്ചി : വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ കൊച്ചിയിലും മലപ്പുറത്തുമായി രണ്ടു അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം നാല് പേരാണ് പൊലീസ് പിടിയിലായത്. കലൂർ ആസാദ് റോഡിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി ജിനു ബേബി (31), എടക്കര മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീൽ (35), പൊന്നാനിയിൽ ബംഗാൾ സ്വദേശി സിക്കന്ദർ അലി (27) എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾക്ക് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർഡോമിെന്റ […]

ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും ; എച്ച.ആർ മനേജരെ ഭീഷണിപ്പെടുത്തിയ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: എഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡിപ്പിച്ചെന്ന് പരാതി നൽകും. എച്ച് ആർ മാനേജരെ ഭീഷണിപ്പെടുത്തിയ യുവതി പിടിയിൽ. പൂനെ ആസ്ഥാനമായ കമ്പനിയുടെ എച്ച്.ആർ മാനേജരെയാണ് ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വ്യാജ പീഡനപരാതി നൽകുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയത്. തുടർന്ന് 45,000 രൂപ മാനേജർ നൽകിയെങ്കിലും ബാക്കിയുള്ള തുക നൽകാൻ ഇയാൾ വിസ്സമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി അറസ്റ്റിലായത്. എന്നാൽ ഇതിന് മുമ്പും തട്ടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടുകയാണ് […]

നാല് ദിവസം മുമ്പ് ചുരിദാർ വിൽപ്പനയ്ക്കായി എത്തി വീട്ടമ്മയെ അന്യസംസ്ഥാനക്കാരൻ കടന്നു പിടിച്ചു, ഇന്നലെ രാത്രി വീണ്ടുമെത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

  സ്വന്തം ലേഖകൻ കൊട്ടിയം: ചുരിദാർ വിൽപ്പനയുടെ മറവിൽ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച അന്യസംസ്ഥാനക്കാരനായ യുവാവ് ഇന്നലെ രാത്രി വീണ്ടുമെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിന് മുറിവേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയത്തിൽ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് വീണ്ടും ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രിയോടെ എത്തിയ പ്രതി മുറിക്കുള്ളിൽ കയറി കയറുകൊണ്ട് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയിൽ നിന്ന് ഭർത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]

ജാമ്യത്തിലിറങ്ങി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖിക കൽപ്പറ്റ: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ പ്രതി അറസ്റ്റിൽ. പോക്‌സോ കേസിൽപ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മലപ്പുറം കമ്പളക്കാട് പള്ളിയിലവളപ്പിൽ സ്വദേശിയായ ബാലചന്ദ്രൻ എന്ന ബാലൻ(50)ആണ് അറസ്റ്റിലായത്. പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ പതിനാലുകാരനെ ഇയാൾ ബലമായി മദ്യം കുടിപ്പിക്കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി തളർന്ന് വീണ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ കമ്പളക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. […]

മോഡലിങ്ങിന് അവസരം വാഗ്ദാനം ചെയ്ത് പീഡനം ; പ്രമുഖനടിയ്ക്ക് പങ്കുള്ളതായി സൂചന

സ്വന്തം ലേഖിക ചാലക്കുടി: മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ കൂടുതൽപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ കേസിൽ പ്രധാനമായും നാലുപ്രതികൾകൂടിയുണ്ടെന്നാണ് വിവരം. പ്രമുഖ നടിയ്ക്കും ഇതിൽ പങ്കുള്ളതായി സൂചനയുണ്ട് . കഴിഞ്ഞദിവസം കുറ്റിച്ചിറ കരാപ്പാടം കായക്കുടം അനീഷ് (25) പിടിയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇടനിലക്കാരിയായ സിന്ധു അറസ്റ്റിലായത്. സിന്ധുവിന്റെ ബന്ധുവാണ് ഇയാൾ. ഈ കേസിൽ ഇതുവരെ രണ്ടുസ്ത്രീകളുൾപ്പെടെ ആറുപേർ അറസ്റ്റിലായി. ചാലക്കുടി ഡിെവെ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തിനാണ് അന്വേഷണച്ചുമതല. ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട മോഹൻ […]