play-sharp-fill

ആനയും ആരവങ്ങളുമില്ല..! താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം ഇന്ന്

സ്വന്തം ലേഖകന്‍ തൃശൂര്‍: ആളും ആരവങ്ങളുമില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം ഇന്ന്. രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടക്കുക. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ചടങ്ങ് പോലുമില്ലാതെ പൂരം പൂര്‍ണമായി ഒഴിവാക്കുന്നത്. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പൂരം മാറ്റി […]