തായ് വേരറുത്തു; തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു; അച്ഛനേക്കാള്‍ ഭൂരിപക്ഷത്തോടെ ചെപ്പോക്കില്‍ നിന്ന് ജയിച്ച് കയറിയ മകന്‍ ഉദയനിധി സ്റ്റാലില്‍ മന്ത്രിസഭയില്‍ ഇല്ല; മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരും; കമല്‍ഹാസനും ചടങ്ങിനെത്തി
സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ 19 പേര്‍ മന്ത്രിയായി മുന്‍ പരിചയമുള്ളവരാണ്. […]