video
play-sharp-fill

സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിച്ചാൽ; 10 മുതല്‍ 50 ലക്ഷം രൂപ വരെ പിഴ

സ്വന്തം ലേഖകൻ ന്യൂഡൽഹി; സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ കാണിക്കുന്നത് തടയാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇത് പിന്തുടരേണ്ടതുണ്ട്. ഉൽപ്പന്നങ്ങളും സേവനങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ തങ്ങളുടെ താൽപ്പര്യങ്ങൾ വെളിപ്പെടുത്തുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. അവർ പരസ്യം ചെയ്യുന്ന ഉൽപ്പന്നവുമായോ സേവനവുമായോ എന്താണ് ബന്ധം എന്ന് അവർ പറയണം. സംരക്ഷണ അതോറിറ്റിക്ക് നിർമ്മാതാക്കൾക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കാണിച്ചതിന് കേന്ദ്ര ഉപഭോ പരസ്യദാതാക്കൾക്കും അംഗീകാരം നൽകുന്നവർക്കും […]

Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു; തന്റെ ഓഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍

സ്വന്തം ലേഖകൻ കൊച്ചി:സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ.ആര്‍ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. ശ്രീകുമാറിന്റെ പുഷ് 360 എന്ന പരസ്യ കമ്ബനിയിലെ വനിതാ ജീവനക്കാര്‍ക്കാണ് ആര്‍ത്തവ അവധി നല്‍കിയത്. വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ, Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു. ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ […]

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ലീഗ് നേതാവിന്റെ മകൻ അടക്കം 3 യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇരിട്ടി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽ കര്‍ണാടകയില്‍ അറസ്റ്റിലായിരിക്കുന്നത് മട്ടന്നൂരിലെ ലീഗ് നേതാവിന്റെ മകനും സംഭവത്തിൽ പിടിയിലായിട്ടുണ്ട്. കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുകയും പെണ്‍ക്കുട്ടി ബഹളം വയ്ക്കുകയും ചെയ്തു. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം […]

നാളെ മുതല്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല;കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ല; ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നയം മാറ്റാന്‍ തയ്യാറാകാത്തത് നിരോധനത്തിന് കാരണമായേക്കും

സ്വന്തം ലേഖകന്‍ ഡല്‍ഹി: നാളെ മുതല്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല എന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ […]

നാട്ടില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നമ്മുടെ എംഎല്‍എമാര്‍ ആക്ടീവാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ. ബാബു എന്നിവര്‍ക്ക് മാത്രം; ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ ഫോണ്‍ ഇല്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയന്‍കീഴില്‍ നിന്നും വിജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി. ശശി എന്നിവര്‍ക്കാണ് ഇതുവരെയും ഇ-മെയില്‍ വിലാസമില്ലാത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, വെബ്‌സൈറ്റ് തുടങ്ങിയവ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈല്‍ നമ്പര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും യുട്യൂബിലും സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ സജീവമാകുമ്പോഴും […]

സോഷ്യല്‍ മീഡിയയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ പിന്നെ ഉപയോഗിക്കേണ്ടി വരില്ല; തീവ്രവാദം, സ്ത്രീകള്‍ക്കെതിരായ ആക്രമം എന്നിവ വച്ച് പൊറുപ്പിക്കില്ല; രാജ്യത്തിന് ഭീഷണിയായാല്‍ ശക്തമായ നടപടിയെടുക്കും; സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം തല്ക്കാലം ആലോചനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ തല്ക്കാലം പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മികച്ച സാമൂഹ്യന്തരീക്ഷം നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. അതിനാല്‍ നിയന്ത്രിക്കാനുള്ള സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് കരുതുന്നത്. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യം നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വഗതം ചെയ്യുന്നുണ്ടെങ്കിലും ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നാകണം. ഇവ്യക്തിഹത്യ, തീവ്രവാദം, […]

അജ്ഞാത മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം; വനിതാ സബ് ഇൻസ്പെക്ടർ സിരീക്ഷക്ക് അഭിനന്ദന പ്രവാഹം

സ്വന്തം ലേഖകൻ  ഹൈദരാബാദ്: അജ്ഞാതനായ വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് മാതൃകയാവുകയാണ് നേടുകയാണ് വനിത സബ്‌ഇന്‍സ്പെക്ടര്‍ കെ.സിരീഷ.   ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ പലാസയിലാണ് സംഭവം. നെല്‍പ്പാടത്തിലൂടെ മറ്റൊരാളിനോടൊപ്പം സബ് ഇന്‍സ്‌പെക്ടറായ കെ.സിരീഷ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാൻ ഗ്രാമവാസികൾ മടിച്ചു. ഇതേതുടർന്ന് മറ്റൊരിടത്ത് മൃതദേഹം സംസ്കരിക്കാന്‍ പൊലീസ് തീരുമാനിച്ചു. എന്നാൽ മൃതദേഹം എടുക്കാനും മറ്റുള്ളവര്‍ മടിച്ചു. ഇതുകണ്ട സിരിഷ മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നതും […]

പാമ്പ് കടിയേറ്റാലും ഇനി വിളിക്കാം കേരളാ പൊലീസിനെ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ബോധവൽക്കരണ വീഡിയോ

  സ്വന്തം ലേഖകൻ തൃശ്ശൂർ: അക്രമങ്ങളും അപകടങ്ങളും ഉണ്ടായാൽ മാത്രമല്ല പാമ്പു കടിയേറ്റാലും ഇനി വിളിക്കാം കേരള പൊലീസിനെ. വയനാട്ടിൽ ക്ലാസ്സ് മുറിയിൽ നിന്നും പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായ സാഹചര്യത്തിലാണ് ‘ ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ ‘ എന്ന സഹായ ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ് എത്തിയിരിക്കുന്നത്. കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ ആണ് ‘ ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ ‘ എന്ന ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാമ്പ കടിയേറ്റാൽ കേരള പോലീസിന്റെ എമർജൻസി നമ്പറായ 112ൽ വിളിച്ച് സഹായം അഭ്യർഥിക്കാമെന്ന സന്ദേശമാണ് വീഡിയോയിൽ […]

സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ വർക്കല: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ ഇടക്കര വടക്കേക്കര വീട്ടിൽ ഇർഫാൻ(23) ആണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അയിരൂർ സ്വദേശിയായ പെൺകുട്ടിയെയാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഒരു മാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.