video
play-sharp-fill

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സർവജന സ്കൂളിന് പുതിയ കെട്ടിടം

  സ്വന്തം ലേഖകൻ വയനാട് : സ്കൂൾ ക്ലാസ് മുറിയില്‍ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം. സ്കൂളിൽക്ലാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും. ഷഹല ഷെറിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് ആരോപണ […]

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം : കുറ്റക്കാരായ അദ്ധ്യാപകനടക്കം നാലുപേര്‍ ഒളിവില്‍, ചികിത്സിച്ച ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

  സ്വന്തം ലേഖകൻ വയനാട്: സ്‌കൂൾ ക്ലാസ് മുറിയില്‍ നിന്നും പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ധ്യാപകനടക്കം നാലുപേര്‍ ഒളിവില്‍. സർവജന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മോഹന്‍ കുമാര്‍, പ്രിന്‍സിപ്പൾ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍, പെണ്‍ക്കുട്ടിയെ ചികിത്സിച്ച തലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. അതേസമയം അന്വേഷണ സംഘം ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും അവർ അതിനു മുൻപ് തന്നെ ഒളിവിൽ പോയിരുന്നു. അവർ സ്ഥലത്തില്ല എന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇതോടെ മൊഴിയെടുക്കാനാവാതെ പൊലീസ് മടങ്ങുകയായിരുന്നു. തിരികെ […]

സഹപാഠിയ്ക്കായി ശബ്‌ദം ഉയർത്തിയ നിദ ഫാത്തിമയ്ക്ക് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍  യങ് ഇന്ത്യ പുരസ്‌കാരം

  സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ ക്ലാസ്സ് മുറിയിൽ വച്ച്‌ പാമ്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ സ്കൂൾ അദ്ധ്യാപകരുടെ അനാസ്ഥയെ പുറംലോകത്ത് എത്തിച്ച നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം. മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ ഫാത്തിമ അര്‍ഹയായിരിക്കുന്നത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഡിസംബറില്‍ നിദ ഫാത്തിമയ്ക്ക് നൽകുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസ് അറിയിച്ചു. ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ […]

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; തിങ്കളാഴ്ച മുതൽ സ്‌കൂളിൽ വിദ്യാർത്ഥികളുടെ നിരാഹാരസമരം

  സ്വന്തം ലേഖകൻ വയനാട്: സ്‌കൂൾ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥിനിയ്ക്ക് ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് കുട്ടി മരിച്ചത്. ഈ സാഹചര്യത്തിൽ അനാസ്ഥ കാണിച്ച അദ്ധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ സ്‌കൂളിൽ നിരാഹാര സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ. അവധി ദിവസം ആയിട്ട് പോലും രാവിലെ തന്നെ സഹപാഠിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സ്‌കൂൾ കവാടത്തിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ കടുത്ത ശിക്ഷ നൽകി സ്‌കൂളിൽ നിന്നും അവരെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടാണ് […]

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; കളക്‌ട്രേറ്റിലേക്ക് എസ്. എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

  സ്വന്തം ലേഖകൻ കൽപ്പറ്റ: ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സംഭവത്തിൽ പ്രതിഷേധവുമായെത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവർത്തകർ അകത്തുകടക്കുകയായിരുന്നു. എന്നാൽ ഇവരെ തടയാൻ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ. പ്രവർത്തകരരും എത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവർത്തകരെ […]

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ജില്ലാ ജഡ്ജി സകൂളിൽ നേരിട്ടെത്തി പരിശോധന നടത്തി

  സ്വന്തം ലേഖകൻ വയനാട്: സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച് സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഹൈക്കോടതി ജഡ്ജിയുടെ നിർദേശത്തെ തുർന്ന് ജില്ലാ ജഡ്ജി സ്‌കൂളിൽ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സണും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ജഡ്ജി അധ്യാപകർക്ക് നേരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയും തിരുത്തലും ഉണ്ടാകുമെന്ന സൂചനയും ജഡ്ജി നൽകി. ജില്ലാ സെഷൻസ് ജഡ്ജ് എ. ഹാരീസ് ആണ് സ്‌കൂളിൽ പരിശോധന നടത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് […]