video
play-sharp-fill

പാമ്പിനെ കണ്ടാൽ ഉപദ്രവിക്കണ്ട, ആപ്പിൽ അറിയിച്ചാൽ മതി….! ഗൂഗിളിന്റെ സഹായത്തോടെ അംഗീകൃത പാമ്പുപിടുത്തക്കാർ നിങ്ങളുടെ അരികിലെത്തും ; പാമ്പിനെ പിടികൂടാൻ സർപ്പ ആപ്പ് റെഡി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാമ്പുകളിൽ നിന്നും സുരക്ഷയൊരുക്കാനുമായി ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ് (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) റെഡി. പൊതുജനങ്ങൾ പാമ്പു കളെ കണ്ടത് ഈ ആപ്പിൽ രേഖപ്പെടുത്തിയാൽ മതിയാകും. അപ്പോൾ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അംഗീകൃത പാമ്പുപിടുത്ത സന്നദ്ധപ്രവർത്തകർക്കും സന്ദേശമെത്തും. പിന്നാലെ പാമ്പുപിടിത്തക്കാരൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ എത്തിയ്ക്കുകയും ചെയ്യും. ഇതിന് പുറമെ സന്നദ്ധപ്രവർത്തകരുടെ രക്ഷാപ്രവർത്തനം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും സർപ്പ ആപ്പിൽ […]