play-sharp-fill

നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊക്കെ പ്രതികരിക്കാനും ഞങ്ങൾ സിനിമാ നടന്മാർക്ക് പറ്റില്ല, തടി കുറക്കണം,സിക്‌സ് പാക്ക് ഉണ്ടാക്കണം ; അങ്ങനെ തിരക്കുള്ള ജീവിതമാണ് : ടൊവിനോയെ അടക്കം ട്രോളി ഹരീഷ് പേരടി രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി : ഡൽഹിയിൽ അടങ്ങാത്ത സംഘപരിവാറിന്റെ ഭീകരതയുടെ സഹപ്രവർത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കലാപത്തിൽ അപ്പാപ്പോൾ പ്രതികരിക്കാനാവില്ലെന്ന് താരം പറഞ്ഞു. സഹ സിനിമാ പ്രവർത്തകർക്കെതിരെ പരിഹാസവുമായി ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്. സിനിമാക്കാർക്ക് ഒരുപാട് തിരക്കുള്ള ജീവിതമല്ലേ? അതുകൊണ്ടാണ്. ഈ പ്രശ്‌നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാൽ ഞങ്ങൾ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോൾ നിങ്ങളെല്ലാവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോയെന്നും സഹ പ്രവർത്തകരെ പരിഹസിച്ച് ഹരീഷ് […]

അടങ്ങാതെ സംഘപരിവാർ ഭീകരത : ഡൽഹിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17, അൻപത് പൊലീസുകാർ ഉൾപ്പെടെ 180 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിരവധി പേരുടെ ജീവനെടുത്തിട്ടും അടങ്ങാതെ രാജ്യതലസ്ഥാനത്തെ സംഘപരിവാർ ഭീകരത. ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി. ബുധനാഴ്ച രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. ഇതുകൂടാതെ 50 പോലീസുകാർ ഉൾപ്പടെ 180തോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ സംഘഷത്തിനിടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അർധരാത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അധികൃതർ […]

തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് മദ്രസ വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം ; ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ കാസർഗോഡ്: തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് കുമ്പളയിൽ മദ്രസ വിദ്യാർഥികൾക്ക് നേരേ സംഘപരിവാർ ആക്രമണം. ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർഥികളായ ഹസൻ സെയ്ദ് (13), മുനാസ് (17) എന്നിവർക്കാണ് സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നംഗ അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലിസിലേൽപ്പിച്ചു. ദാറുൽ ഉലും മദ്രസയിൽ താമസിച്ചുപഠിക്കുന്നവരാണ് വിദ്യാർഥികൾ. തിങ്കളാഴ്ച രാത്രിഭക്ഷണം കഴിക്കാൻ പ്രദേശത്തെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സിഎഎ, എൻആർസി […]