ഇരുന്നൂറ് മോഷണങ്ങളിലായി 700 പവൻ സ്വർണ്ണം കവർന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ വർക്കല: ഇരുന്നൂറ് മോഷണങ്ങളിലായി എഴുന്നൂറ് പവൻ സ്വർണ്ണം കവർന്ന മൂന്നംഗ സംഘം പോലീസ് പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കഴക്കൂട്ടം മേനംകുളം പുത്തൻതോപ്പ് ചിറക്കൽ വീട്ടിൽ സെഞ്ചുറി ഫസലുദ്ദീൻ എന്ന ഫസലുദ്ദീനാണ് (64), കവർച്ച ചെയ്ത സ്വർണ്ണം വിൽക്കാൻ സഹായിച്ച സഹോദരി കണിയാപുരം ചിറക്കൽ ആറ്റരികത്ത് വീട്ടിൽ ഷാഹിദ (55) മറ്റൊരു സഹോദരിയുടെ മകൾ അസീല (32) അണ് പിടിയിലായത്. വർക്കലയിൽ നിന്ന് അറസ്റ്റിലായ ഇവർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി […]