സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം,സർഗം,കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഗീതാലക്ഷ്മിയാണ് രവി വള്ളത്തോളിന്റെ ഭാര്യ. ഗീതാലക്ഷമിയും രവി വള്ളത്തോളും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തണൽ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയും […]