തിരിച്ചുവിളിച്ച് അംഗത്വം നൽകിയാലും ഇനി അമ്മയിലേക്കില്ല : നിലപാട് കടുപ്പിച്ച് രമ്യാ നമ്പീശൻ
സ്വന്തം ലേഖകൻ കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം അറിയിച്ച് നടി രമ്യാ നമ്പീശൻ രംഗത്ത്. അമ്മ സംഘടന തിരിച്ച് വിളിച്ച് അംഗത്വം നൽകിയാലും താനത് സ്വീകരിക്കില്ലെന്ന് താരം വ്യക്തമാക്കി. അമ്മ സംഘടനയുടെ നടപടിയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് രമ്യാ നമ്പീശൻ രംഗത്ത് വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ആരോപിക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ വീണ്ടും അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രേവതി, പത്മപ്രിയ തുടങ്ങി നിരവധി പ്രമുഖ […]