play-sharp-fill

തുടർച്ചയായ രണ്ടാം ദിനവും വ്യാജവാറ്റ് പിടികൂടി കട്ടപ്പന എക്സൈസ്: 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കട്ടപ്പന: എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബിനുവും സംഘവും ചേർന്നാണ് കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിന് മുകൾവശം താമസിക്കുന്ന ഗോപാലൻ മകൻ പ്രസാദ് (49) എന്നയാളെ വീടിനുള്ളിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചുവച്ച 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി അറസ്റ്റ് ചെയ്ത് കേസെടുത്തത്. സമീപപ്രദേശങ്ങളിൽ ചിലർക്ക് ചാരായം ലഭിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്. ഏലത്തോട്ടത്തിനു നടുവിൽ ഒറ്റപ്പെട്ട ഈ വീട്ടിൽ അതീവ രഹസ്യമായിട്ടായിരുന്നു ചാരായം വാറ്റ്. പ്രതി ഒറ്റയ്ക്കാണ് താമസം. കട്ടപ്പന ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ […]