play-sharp-fill

ഓഡിഷന് വിളിച്ചുവരുത്തി ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു ; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം

സ്വന്തം ലേഖകൻ കൊച്ചി : സിനിമാ രംഗത്ത് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തലുമായി ഹിന്ദി സീരിയൽ താരവും ബിഗ് ബോസ് ഹിന്ദി പതിപ്പ് പതിമൂന്നാം സീസണിൽ മത്സരാർത്ഥിയായിരുന്ന റഷാമി ദേശായി. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ […]