ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയൻ
സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ പ്രിയ താരം രജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ധനുഷിന്റെ നായികയായിട്ടാണ് താരം തമിഴ് സിനിമാ രംഗത്തേക്ക് കടക്കുന്നത്.രജിഷയ്ക്ക് പുറമെ മലയാളി താരം ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പരിയേറും പെരുമാളും എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘കർണൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. യോഗി ബാബുവും നടരാജൻ സുബ്രഹ്മണ്യനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷൻസ് ആണ് […]