തീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം
സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്രന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദ്വീപ് മാലിദ്വീപ്‌കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടർന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60) വരെയായിരിക്കും. നിലവിൽ മാലദ്വീപിൽ നിന്ന് വടക്ക്കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരെയുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. […]