ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി…! അനൂപ് മേനോന്റെ നായികയായി പ്രിയാ വാര്യർ ; ചിത്രത്തിന്റെ പ്രഖ്യാപനവുമായി അനൂപ് മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യർ എത്തുന്നു. ‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അനൂപ് മേനോൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വി.കെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം അനൂപ് മേനോൻ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. അനൂപ് മേനോൻ, വി. കെ പ്രകാശ്, ഡിക്‌സൺ പൊഡുത്താസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്‌സൺ ആദ്യമായാണ് ഒരു സിനിമയുടെ നിർമ്മാണപങ്കാളിയാവുന്നത്. ‘ബ്യൂട്ടിഫുൾ’, ‘ട്രിവാൻഡ്രം ലോഡ്ജ്’ […]