ബാലികാ പീഡനം പതിവാക്കി സിപിഎം നേതാക്കൾ ; എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ കൂത്തുപറമ്പ് : സ്‌കൂൾ കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ചൈൽഡ് ലൈനിന്റെ പരാതിയിലാണ് അറസ്റ്റ്. മൈലാടി ബ്രാഞ്ച് സെക്രട്ടറി അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത്ത് ലാൽ നിവാസിൽ പ്രജിത്ത് ലാൽ(30)നെയാണ് കൂത്തുപറമ്പ്് പോലീസ് അറസ്റ്റു ചെയ്തത്. ഒരു സ്‌കൂളിലെ രണ്ടു വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിങ്ങിനിടെയാണ് എട്ടാം ക്ലാസുകാരിയായ പതിമൂന്നുകാരി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിൽ പോക്സോ വകുപ്പു പ്രകാരം ഇയാൾക്കെതിരെ […]