play-sharp-fill

സയനൈഡ് നൽകിയുള്ള കൊലപാതകം ആരംഭിച്ചത് മല്ലിക. ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയൽ കില്ലറും മല്ലിക തന്നെ

  സ്വന്തം ലേഖിക ബംഗളുരു: സയനൈഡ് എന്ന് കേൾക്കുമ്പോൾ പലരും ആദ്യം ഓർക്കുക മല്ലികയെ ആയിരിക്കും. കെ.ഡി. കെമ്പമ്മ എന്ന് യഥാർത്ഥ പേര്. ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയൽ കില്ലറാണ് മല്ലിക. ജീവിതത്തിൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്താനായി എട്ട് വർഷത്തിനിടെ ആറു പേരെയാണ് സയനൈഡ് നൽകി അവർ കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലായതിനുശേഷം അറിയപ്പെടുന്നത് സയനൈഡ് മല്ലിക എന്ന പേരിൽ. 1970 ൽ കർണാടകയിലെ കഗ്ഗളിപുരയിൽ ജനിച്ച മല്ലിക വിവാഹം കഴിച്ചെങ്കിലും ഭർത്താവുമായി പിരിഞ്ഞു. മൂന്ന് മക്കളെ വളർത്താനായി പല ജോലികളും ചെയ്തു. ഒരു […]

നഗരത്തിലെത്തിയാൽ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രപതിയുടെ സുരക്ഷ ; പൊറുതിമുട്ടി നാട്ടുകാർ

  സ്വന്തം ലേഖിക കൊച്ചി : നഗരപരിധിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഏർപ്പെടുത്തുന്ന സുരക്ഷയൊരുക്കി മുഖ്യമന്ത്രിയെ സല്യൂട്ടടിച്ച് പൊലീസ് യാത്രയാക്കുമ്പോൾ പൊരിവെയിലത്ത് കുഴയുന്നത് പൊതുജനം. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായി ചുറ്റിലുള്ള ഉദ്യോഗവൃന്ദത്തിന്റെ പണിയാണിതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ ജനം പരസ്യമായി പ്രതിഷേധിക്കുന്നിടത്തേയ്ക്ക് കാര്യങ്ങളെത്തി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോൾ അവിടെ സുരക്ഷയ്ക്കായി മാത്രം ഇരുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ട്രാഫിക്, ലോക്കൽ പൊലീസുകാർ, ഹോംഗാർഡുകൾ തുടങ്ങിയവരെ […]

നടി രേഖയ്ക്ക് പിന്നാലെ മലയാളത്തിന്റെ മഹാനടൻ മധുവിന്റെ വ്യാജമരണവാർത്തയും ; കർശന നടപടിയെന്ന് പോലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസമാണ് അഭിനയത്തിന്റെ കുലപതി മധുവിന്റെ എൺപത്തിയാറാം പിറന്നാൾ മലയാളികൾ ആഘോഷിച്ചത്. അതിന്റെ മധുരം മായുംമുമ്പ് സാമൂഹ്യമാദ്ധ്യങ്ങളിലെ ചില വിരുതന്മാർ ഒപ്പിച്ച പണി ഏവരെയും ഞെട്ടിച്ചു. മുമ്പ് പല പ്രമുഖർക്കും നേരിടേണ്ടിവന്നതുപോലെ മധുവിന്റെ വ്യാജ ചരമ വാർത്തയും ചിലർ പ്രചരിപ്പിച്ചു. അതോടെ മധുവിനെ എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടു സമൂഹമാദ്ധ്യമങ്ങളിൽ അത് പടർന്നു. മാദ്ധ്യമങ്ങളുടെ ഓഫീസുകളിലേക്കും നിരന്തരം ഫോൺ വിളിയായി. വ്യാജ വർത്തയാണൈന്ന് അറിതോടെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മിഡീയ തിരഞ്ഞു. നടി രേഖ മരിച്ചതായും കഴിഞ്ഞ ദിവസം വ്യാജവാർത്ത […]

ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനെന്നു തെറ്റിദ്ധരിച്ച് ഭക്ഷണം ഓർഡർ ചെയ്തു : പോലീസുകാരനെ കണ്ടാൽ അറിയില്ലേ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചു; 4 പോലീസുകാർക്കെതിരെ യുവാവിന്റെ പരാതി

സ്വന്തം ലേഖിക ആലപ്പുഴ: ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം ഓർഡർ ചെയ്തു. പോലീസുകാരനെ കണ്ടാൽ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മർദിച്ചെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്കു നൽകി. കൊടുപ്പുന്ന പരപ്പിൽ പി ഡി ശ്യാംകുമാർ(30) നൽകിയ പരാതി ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷിക്കും. വൈകിട്ട് ഏഴ് മണിയോടെ ഭക്ഷണം വാങ്ങാനായി എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടീഷർട്ട് ധരിച്ചതിനാൽ ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോൾ പോലീസുകാരനെ […]

നെടുങ്കണ്ടം ഉരുട്ടിക്കൊല : സിബിഐ അന്വേഷണത്തിന് ഉത്തരവ് ; മുൻ എസ്പി അടക്കം കുടുങ്ങും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സി.ബി.ഐക്കു വിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇക്കാര്യത്തിലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്നാണ് വിവരം.? രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽവച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മർദ്ദനത്തിനിരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ […]