നിയമസഭ മന്ദിരത്തിന് മുൻപിൽ മാധ്യമ പ്രവർത്തകന് നേരെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യവർഷവും ക്രൂരമർദ്ദനവും

  തിരുവനന്തപുരം: നിയമസഭ മന്ദിരത്തിന് മുൻപിൽ വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യ വർഷം . ഇതോടൊപ്പം മാധ്യമപ്രവർത്തകനെ ഇവർ മർദിക്കുകയും ചെയ്തിട്ടുണ്ട്. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനായ ബിപിനെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവാർഷികം ആചരിക്കുന്നത് റിപ്പോർട്ട് ചെയ്യാനും ചോദ്യോത്തരവേള കവർ ചെയ്യാനുമായി എത്തിയതായിരുന്നു മാധ്യമ പ്രവർത്തകനായ ബിപിൻ. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് പ്രകോപിതയായി പൊലീസുകാരി ബിപിന്റെ മേൽ അസഭ്യവർഷം നടത്തിയത്. സംഭവത്തിന്റെ തുടക്കത്തിലേ തെറി പറഞ്ഞുകൊണ്ടാണ് […]