പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ; കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ പൊലീസ് അറസ്സിൽ . കോഴിക്കോട് എട്ടേനാൽ-വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് തിരിപ്പൂർ സ്വദേശിനിയായ ധനലക്ഷ്മിയാണ് മകനായ റിഷിധിനെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്. വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് ധനലക്ഷ്മി കുഞ്ഞിനെ എറിഞ്ഞത്. തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച് അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച് പറഞ്ഞത്. […]