കടുത്ത സാമ്പത്തിക പ്രതിസന്ധി ; ഇൻഫോസിസ് പതിനായിരം പേരെ പിരിച്ചു വിടുന്നു

  സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസ് 4,000 മുതൽ 10,000 വരെ ജീവനക്കാരെ പിരിച്ചുവിടും. ഇടത്തട്ട് മുതൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് ഈ പിരിച്ചുവിടൽ പട്ടികയിൽ ഉള്ളത്. പ്രവർത്തന രംഗത്തെ മികവ് പരിശോധിച്ച ശേഷമാണ് പിരിച്ചുവിടൽ നടപടിയുണ്ടാകുക. വർഷങ്ങൾക്ക് ശേഷമാണ് ജീവനക്കാരെ പിരിച്ചുവിടൽ നടപടിക്ക് ഇൻഫോസിസിസ് ഒരുങ്ങുന്നത്. അതുകൊണ്ടാണ്, ഇക്കുറി പട്ടികയിലുള്ളവരുടെ എണ്ണം വർദ്ധിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 12,000ൽ അധികം ആളുകളെ പിരിച്ചുവിടുമെന്ന് പ്രമുഖ ഐ.ടി കമ്പനിയായ കോഗ്‌നിസന്റ് വ്യക്തമാക്കിയിരുന്നു. […]