video
play-sharp-fill

നേപ്പാളിൽ വൻ വിമാന ദുരന്തം; 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു; 45 മൃതദേഹങ്ങൾ കണ്ടെത്തി ; വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും

സ്വന്തം ലേഖകൻ ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. https://www.facebook.com/reel/562319802457436?mibextid=RUbZ1f&s=chYV2B&fs=e രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. […]

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; എട്ട് പേരുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളികളുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി പോയ ഇവർ കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്കാണ് […]