കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ യോഗ്യനല്ല; ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി; ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ ബന്ധുവിനെ നിയമിച്ചു; നിയമന യോഗ്യത ഉണ്ടായിട്ടും തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി ജലീലിനെതിരെ ഒറ്റയ്ക്ക് പോരാടി; മന്ത്രിയുടെ പകയ്ക്ക് ഇരയായി കടുത്ത പീഡനങ്ങള്‍ നേരിട്ടിട്ടും പിന്മാറാതെ പിടിച്ചുനിന്ന സഹീറിന്റെ വിജയം, ജോലിക്കായി നടുറോഡില്‍ മുട്ടിലിഴഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി. ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നാണ് വിധി. മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഭാവി തുലഞ്ഞത് സഹീര്‍ കാലടി എന്ന യുവാവിനാണ്. നിശ്ചിത യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ട വ്യക്തിയായിരുന്നു കുറ്റിപ്പുറം മാല്‍കോ ടെക്‌സ് അക്കൗണ്ട്‌സ് മാനേജര്‍ സഹീര്‍ കാലടി. ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റ് ലഭിക്കേണ്ടിയിരുന്നത് സഹീറിനായിരുന്നു. എം.ബി.എ, എം.കോം തുടങ്ങിയ യോഗ്യതയും ഉന്നത തസ്തികയില്‍ […]