video
play-sharp-fill

കടകളെല്ലാം തുറന്ന് പ്രവർത്തിക്കും, ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ല : വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കോഴിക്കോട്: കടകളെല്ലാം തുറന്ന് പ്രവർത്തിക്കും, ചൊവ്വാഴ്ച അർധരാത്രി മുതൽ തുടങ്ങുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവർത്തിക്കും. കടകൾ തുറക്കാൻ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീൻ വ്യക്തമാക്കി. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് ചൊവ്വാഴ്ച അർധരാത്രി തുടങ്ങുന്ന പണിമുടക്കിൽ അണിചേരുന്നത്. വ്യാപാരികളോടും സ്വകാര്യ ബസുടമകളോടും സമൂഹത്തെ എല്ലാ വിഭാഗത്തോടും സംയുക്ത തൊഴിലാളി യുണിയൻ പിന്തുണ തേടിയിരുന്നു. പാൽ, പത്രം, […]

അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചൽ…കല്യാണം..പാലുകാച്ചൽ ; ദേശീയ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സി.ഐ.ഒ രംഗത്ത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: അവിടെ കല്യാണ വാദ്യഘോഷം, ഇവിടെ പാലുകാച്ചൽ..കല്യാണം..പാലുകാച്ചൽ…24 മണിക്കൂർ ദേശീയ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ രംഗത്ത്. പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയിൽ സർക്കാർ അസെൻഡ് നിക്ഷേപ സംഗമം നടത്തുന്നത്. ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളർത്തുന്ന നടപടിയുമാണ് ഇതെന്നാണ് നിസാൻ സി.ഐ.ഒ ടോണി തോമസ് വിശദമാക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ടോണി തോമസിന്റെ പരിഹാസം. ടോണി തോമസിന്റെ ഫെയ്‌സ്ബക്ക് കുറിപ്പിന്റെ പൂർണരൂപം അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചൽ. […]

ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ; കെ.എസ്.ആർ.ടി.സിയും പണിമുടക്കും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സിയും പണിമുടക്കും. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുക, പൊതുമേഖലാ സ്വകാര്യവൽക്കരണം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ കക്ഷികളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. ട്രേഡ് യൂണിയനുകളും കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ […]