അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു; 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്
ഹൈദരാബാദ്: തനിക്ക് ഇഷ്ടമല്ലാത്ത യുവാവിനെ പ്രണയിച്ചതിന് പിതാവ് 16 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ വരപ്രസാദാണ് മകൾ നികിതശ്രീയെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു . ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. […]