ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു, ഇനി അധികമൊന്നും ചെയ്യാനില്ല ; ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല, പകരം ഗോവയ്ക്ക് ഒരു യാത്ര പോയി : ലോക അർബുദ ദിനത്തിൽ വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇന്ന് ലോക അർബുദ ദിനം. ക്യാൻസർ കീഴ്‌പ്പെടുത്താൻ നോക്കുമ്പോഴും തളർന്നുപോകാതെ വിധിയോട് പൊരുതുന്നവരിൽ ഒരാളാണ് നന്ദു മഹാദേവ. തന്റെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പങ്കുവച്ച് നന്ദു എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ അവസ്ഥ പങ്കുവച്ച് എത്തിയിരിക്കുകയാണ് നന്ദു. ക്യാൻസർ തന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് നന്ദു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. നന്ദുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു […]

ഞാനും സെൽഫ് ഐസോലേഷനിലാണ്, കാൻസർ ചിലപ്പോർ ചിന്തിക്കാനുള്ള സമയം തരും ; കൊറോണ ചിലപ്പോൾ അതുപോലും തരില്ല : നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : മാസങ്ങൾക്ക് മുൻപ് ആരംഭിച്ച് കോറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. ഇതോടകം തന്നെ ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ കൊറോണ വൈറസ് രോഗബാധ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. വരാൻ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ കൊറോണ വൈറസിനെ കുറിച്ചുള്ള നന്ദ്ുമഹാദേവയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാനും സെൽഫ് ഐസോലേഷനിലാണ്. കാൻസർ ചിന്തിക്കാനുള്ള സമയം തരും. കൊറോണ ചിലപ്പോൾ അതും പോലും തരില്ലെന്നും നന്ദുവിന്റെ കുറിപ്പിൽ പറയുന്നു. നന്ദു മഹാദേവയുടെ […]

ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ആൻവി മോൾ ; കാൻസർ രോഗിയായ ഒന്നരവയസുകാരിക്ക് സഹായമഭ്യർത്ഥിച്ച് നന്ദു മഹാദേവ

സ്വന്തം ലേഖകൻ കൊച്ചി : ശരീരം കാർന്നു തിന്നുന്ന കാൻസറിനെ മനോധൈര്യം കൊണ്ട് നേരിടുന്ന വ്യക്തിയാണ് നന്ദു മഹാദേവ. നന്ദു ഫെയസ്ബുക്കിൽ പങ്കു വയ്ക്കുന്ന കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഒന്നരവയസുകാരി ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ചുള്ള നന്ദുവിന്റെ ഒരു പോസ്റ്റ് ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. കണ്ണിൽ കാൻസർ ബാധിച്ച ആൻവിമോളുടെ ചികിത്സയ്ക്കായി അടിയന്തരമായി അഞ്ച് ലക്ഷം രൂപ ചെലവ് വരും. ആൻവി മോളുടെ ചികിത്സയ്ക്ക് സഹായമർഭ്യർത്ഥിച്ചാണ് ഇത്തവണ ഫെയ്‌സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്. നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഞങ്ങളുടെ […]

പ്രാർത്ഥനയോടെ സോഷ്യൽ മീഡിയ ; കാൻസറിനെതിരെ പടവെട്ടി ജീവിതം തിരിച്ചുപിടിച്ച നന്ദുവിന് ഇന്ന് വീണ്ടും ശസ്ത്രക്രിയ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കാൻസറിനെതിരെ പോരാടി ജീവിതം തിരിച്ചുപിടിച്ച നന്ദു മഹാദേവ ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്. നന്ദുവിന്റെ ശ്വാസകോശ കാൻസർ നീക്കം ചെയ്യുന്നതിനുള്ള പ്രധാനവും സങ്കീർണവുമായ ശസ്ത്രക്രിയ ആണ് ഇന്ന് നടക്കുന്നത്. ശ്രീചിത്ര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നന്ദുവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതിനാലാണ് ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഡോ. ശിവനേഷന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്. സോഷ്യൽ മീഡിയയിൽ നിറയെ നന്ദുവിനായുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് 2 .35 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. ഈ […]