പോരാളി യാത്രയായി; നന്ദു മഹാദേവയ്ക്ക് വിട…

സ്വന്തം ലേഖകന്‍ കോഴിക്കോട്: അര്‍ബുദത്തോട് പോരാടി ഒടുവില്‍ 27കാരനായ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ. അതി ജീവനം […]

ഞാൻ ഒരിക്കൽക്കൂടി കാൻസറുമായി യുദ്ധം ചെയ്യുകയാണ് ; ഉൾക്കരുത്തുകൊണ്ട് കാൻസറിനെതിരെ പോരാടി ജീവിതം തിരിച്ച് പിടിച്ച നന്ദുവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കാൻസറിനെ ഉൾക്കരുത്ത് കൊണ്ട് യുദ്ധം ചെയ്ത് പോരാടി ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് നന്ദു മഹാദേവ്.എന്നാൽ തന്റെ ജീവിതം ഒരിക്കൽക്കൂടി യൂദ്ധത്തിനൊരുങ്ങുകയാണ് എന്ന് പറഞ്ഞ് നന്ദു ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. പോസ്റ്റിങ്ങനെ ചങ്കുകളേ.. വീണ്ടും ഞാൻ ക്യാൻസറുമായുള്ള യുദ്ധം തുടങ്ങുകയാണ്..ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക.ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്. കാണാൻ വരരുത് നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ.എനിക്കതാണ് ഇഷ്ടം.. ശ്വാസകോശത്തിലേക്ക് […]