എൻ.എസ്.എസ് പതാകദിനം ആചരിച്ചു
സ്വന്തം ലേഖകൻ കോരുത്തോട് : എൻ.എസ്.എസ് 105-ാം ജന്മദിനത്തോടനുബന്ധിച്ച് കോരുത്തോട് 2798-ാം നമ്പർ ശ്രീ അയ്യപ്പ വിലാസം എൻ എസ് എസ് കരയോഗത്തിൽ പതാകദിനം ആചരിച്ചു. കരയോഗ മന്ദിരത്തിൽ പ്രസിഡന്റ പി.എൻ വേണുക്കുട്ടൻ നായർ പതാക ഉയർത്തി. എൻ എസ് എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലിക്കൊടുത്തത് സമുദായാംഗങ്ങൾ ഏറ്റുചൊല്ലി . സെക്രട്ടറി കെ ആർ ഹരിലാൽ, ഖജാൻജി കെ എസ് അപ്പുക്കുട്ടൻ നായർ, വനിതാ സമാജം പ്രസിഡന്റ് എൻ ബി കമലമ്മ, സെക്രട്ടറി ദീപഹരിലാൽ, […]