ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചു; മൂന്നാറിൽ ഹോട്ടൽ ഉടമയെയും കുടുംബത്തെയും വെട്ടി, നാലുയുവാക്കൾ അറസ്റ്റിൽ.യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ്.
ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇക്കാനഗറിലെ ‘സാഗർ’ ഹോട്ടൽ ഉടമ എൽ പ്രശാന്ത് (54), ഭാര്യ വിനില (44), മകൻ സാഗർ (27) എന്നിവർ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലുയുവാക്കളെ അറസ്റ്റ് ചെയ്തു. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ് ജോൺ പീറ്റർ (25), ജെ തോമസ് (31), ആർ ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയിൽ ആർ മണികണ്ഠൻ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ […]