video
play-sharp-fill

13 കാരിയെ ബലാത്സംഗം ചെയ്ത 19കാരനെ നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തി നാട്ടുകാര്‍

സ്വന്തം ലേഖകൻ ഇൻഡോർ :13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തി. കേസില്‍ പ്രതിയായ 19കാരനെയാണ് ആളുകള്‍ മര്‍ദിച്ച്‌ നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച്‌ തെരുവിലൂടെ നടത്തിയത്. ഇതിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പാണ് പെണ്‍കുട്ടിയെ അറിയാവുന്ന ഒരു സംഘം ആളുകള്‍ ഇയാളുടെ കഴുത്തില്‍ ചെരിപ്പ് മാല അണിയിച്ച്‌ നഗ്നനാക്കി തെരുവിലൂടെ നടത്തിയതും മര്‍ദിച്ചതും. പ്രതിയെ മര്‍ദിക്കുന്ന വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിലുള്ള ആളുകള്‍ക്കെതിരെ മറ്റൊരു […]

രാത്രി മദ്യപിച്ചതിന്‍റെയും ലഹരി ഉപയോഗിച്ചതിന്‍റെയും ഹാങ്ങോവർ ചതിച്ചു,യുവാവ് മരിച്ചു.യുകെയിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലാണ് സംഭവം.

സ്വന്തം ലേഖകൻ മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ആരോഗ്യത്തിന് എത്രമാത്രം ഹാനികരമാണെന്ന് ആരും എടുത്ത് പറയേണ്ടതില്ല. അത്രമാത്രം ഇവയുടെ ദോഷവശങ്ങളെ കുറിച്ച്‌ ഏവര്‍ക്കുമറിയാം. പതിവായ മദ്യപാനം, അമിതമായ മദ്യപാനം, ലഹരി ഉപയോഗം എന്നിവ പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും വ്യക്തികളെ നയിക്കാറുണ്ട്. ഇവയെല്ലാം തന്നെ മരണത്തിലേക്ക് വരെ എത്തിക്കാവുന്ന തരത്തില്‍ ഗുരുതരവും ആകാം. എന്നാല്‍ ഒറ്റ രാത്രിയിലെ മദ്യപാനവും ലഹരി ഉപയോഗവും കൊണ്ട് മാത്രം മരണത്തിന് കീഴടങ്ങേണ്ടി വന്നൊരു യുവാവിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. യുകെയിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ജോഷ്വ കെര്‍ഫൂട്ട് ആണ് അസാധാരണമായ […]

കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണു ; അപകടസമയം വാഹനത്തിൽ യുകെജി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം വിദ്യാർഥികൾ; ആർക്കും പരുക്കില്ല ; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം.യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെ സെന്റ് തെരേസാസ് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ട് പോയവാഹനമാണ് കടവന്ത്ര വിദ്യാനഗർ റോഡിൽ അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾക്കായി കുഴിച്ച കുഴി ശരിയായ വിധം മൂടാത്തതാണ് അപകടകാരണമെന്നാണ് പരാതി. മുന്നൂറ് മീറ്ററോളം ദൂരത്തിൽ കുഴിയുടെ മുകളിൽ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനം […]