കത്ത് വിവാദം ; തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം ; തമ്മിലടിച്ച് ഭരണ പ്രതിപക്ഷ കൗൺസിലർമാർ ; പോലീസും അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ; പ്രതിഷേധിച്ചവർക്ക് സസ്പെൻഷൻ ; ബിജെപി കൗൺസിലർമാർ ഉപവാസ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തം. ഭരണ പ്രതിപക്ഷ കൗൺസിലമാർ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. ഡി. ആർ അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കൗൺസിലർമാർ 24 മണിക്കൂർ ഉപവാസത്തിലേക്ക്. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്നാണ് മേയർ ഡയസിൽ എത്തിയത്. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമം തുടരുന്നതിനിടെ കൗൺസിൽ യോഗം അവസാനിപ്പിച്ചു. നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ […]