ചെന്നിത്തലയെ എനിക്കറിയില്ല, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുമില്ല; വെളിപ്പെടുത്തലുമായി അധോലോക നായകന്‍ രവി പുജാരി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക നായകന്‍ രവി പുജാരി പോലീസിന് മൊഴി നല്‍കി. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവി പുജാരി എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ നിന്ന് +447440190035 എന്ന നമ്പരില്‍ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ് […]