അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ സസ്പെൻഷൻ. ലോ കോളേജ് വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പാലാണ് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടിരുന്നു. ബുധനാഴ്ചയാണ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ അപര്‍ണ മുരളിയോട് കോളേജിലെ വിദ്യാര്‍ത്ഥി വേദിയില്‍ വച്ച് മോശമായി പെരുമാറിയത്. നടിക്ക് പൂവ് കൊടുക്കാന്‍ വേണ്ടി വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ […]