കുഴിമന്തി കഴിച്ച് മൂന്നര വയസ്സുകാരി മരിച്ച സംഭവം; പൊലീസ് ഹോട്ടൽ പൂട്ടിച്ചു

സ്വന്തം ലേഖിക കൊല്ലം: കുഴിമന്തി കഴിച്ച് മൂന്നര വയസ്സുകാരി മരിച്ചതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. ചടയമംഗലം പോരേടം കള്ളിക്കാട് അംബിക വിലാസത്തിൽ സാഗറിന്റെയും പ്രിയ ചന്ദ്രന്റെയും മകൾ ഗൗരിനന്ദയാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇളവക്കോട്ടുള്ള ഫൈവ് സ്പൂൺ തടവറ ഹോട്ടലിൽ നിന്നു വാങ്ങിയ കുഴിമന്തിയാണു മാതാപിതാക്കൾക്കൊപ്പം ഗൗരിയും കഴിച്ചത്. ഏറെക്കഴിയും മുൻപ് ഗൗരിക്കു വയറുവേദനയും ഛർദിയും ഉണ്ടായി. അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിയ്ക്കുകയായിരുന്നു. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച മറ്റാർക്കും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ […]