കുവൈറ്റില്‍ മലയാളികളുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത ജീവനക്കാരെ പിരിച്ച് വിട്ട് കമ്പനി ഉടമ കോട്ടയം സ്വദേശി ഡോ.സോണി സെബാസ്റ്റിയന്‍; പൊലീസില്‍ പരാതിപ്പെട്ടയാളുടെ വിസ പുതുക്കാന്‍ അനുവദിക്കാതെ പാസ്പോര്‍ട്ട് തടഞ്ഞു വച്ചു; ജീവനക്കാരുടെ സിവില്‍ ഐഡി ഉപയോഗിച്ച് പണം കടത്തിയ സോണിക്കെതിരെ കുവൈറ്റ് പൊലീസ് ലേബര്‍ കോടതി, ഇന്ത്യയിലെ ഇഡി, എന്‍ഫോഴ്സ്മെന്റ്, നോര്‍ക്ക തുടങ്ങിയ ഇടങ്ങളില്‍ പരാതി നല്‍കി; മലയാളികളെ പറ്റിക്കുന്നത് മലയാളികൾ തന്നെ!
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കുവൈറ്റ് മലയാളി കമ്പനിയില്‍ മലയാളി ജീവനക്കാരുടെ അക്കൗണ്ട് ഉപയോഗിച്ച് അനധികൃത പണമിടപാട് നടത്തിയതായി പരാതി. ഫ്യൂഷന്‍ ഷിപ്പിങ് എന്ന കമ്പനിയുടെ ഉടമ കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സോണി സെബാസ്റ്റ്യനെതിരെയാണ് കോഴിക്കോട് നിവാസിയും ഇതേ കമ്പനിയിലെ ജീവനക്കാരനുമായ സുജേഷ് പരാതി നല്‍കിയിട്ടുള്ളത്. ഒമ്പത് വര്‍ഷത്തോളമായി ഫ്യൂഷന്‍ ഷിപ്പിങില്‍ ജോലി ചെയ്യുന്നയാളാണ് സുജേഷ്. ജീവനക്കരുടെ സിവില്‍ ഐഡി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതായി പരാതില്‍ പറയുന്നു. ഈ തട്ടിപ്പ് ചോദ്യം ചെയ്ത ജീവനക്കാരെ കമ്പനിയില്‍ നിന്നും നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുകയും […]